L'Internationale
Eugène PottierMALAYALAM [1] / MALAYALAM [1] | |
Во борба, вие робје земни, [1] Еј робје гладни и без глас! На сегде разум нека грми, Бие денес заден час. Сета гнилост в гробје нека падне Нека стане секој роб Нов свет ќе никне од нас сами Ти што си ништо, биди сè! Бој се бие во светот Смел и тежок заден бој, Интернационала Да биде сиот род! Бој се бие во светот Смел и тежок заден бој, Интернационала Да биде сиот род! | സാര്‍വദേശീയ ഗാനം. തര്‍ജമ സച്ചിദാനന്ദന് ഉണരുവിന്‍ പട്ടിണിയുടെ തടവുകാരെ, നിങ്ങള്‍ ഉണരുവിന്‍ ഭൂമിയിലെപ്പീഡിതരേ നിങ്ങള്‍ ! ഇടിമുഴക്കിയലറി നില്പു നീതിയന്ത്യശാസനം പിറവികൊള്‍കയായി രമ്യനവ്യലോകമൊന്നിതാ. പഴമതന്‍ വിലങ്ങു പൂട്ടിയിടുകയില്ല നമ്മളെ അടിമകള്‍ നുകം വലിച്ചെറിഞ്ഞുയര്ത്തെണീക്കുവിന്, പുതിയതാം തറയ്ക്കു മീതെയുലകമിനിയുയര്ന്നിടും. ഇന്നലെവരെയൊന്നുമല്ല നമ്മള് , ഇന്നു തൊട്ടു നമ്മളാകുമെല്ലാം. കോറസ്- "ഒടുവിലത്തെ യുദ്ധമായ് നിലയെടുത്തു നില്ക്കുവിന് അഖിലലോക ഗാനമിതു മനുഷ്യവംശമാകും!" വേണ്ട വേണ്ട മുകളില്‍ നിന്നിറങ്ങി വന്ന രക്ഷകര്‍ , വേണ്ട രാജസഭയില്‍ നിന്ന് നമ്മളെബ്ഭരിക്കുവോര് തൊഴിലെടുക്കുവോര്‍ക്കു വേണ്ടിയവരെറിഞ്ഞ തുട്ടുകള്‍ . കള്ളനെപ്പിടിച്ചു കളവുമുതല്‍ തിരിച്ചു വാങ്ങുവാന്‍ തടവില്‍ നിന്നു മനുജചേതനയ്ക്കു മുക്തി നല്കുവാന് സകലവര്ക്കുമായി നമുക്കു വഴി തിരക്കിടാം. നമ്മളെന്തു ചെയ്യണം! നമ്മള് നിശ്ചയിക്കണം, നമ്മള് നിശ്ചയിച്ചുറച്ചു നല്ലപോലെ ചെയ്യണം. കോറസ്- "ഒടുവിലത്തെ യുദ്ധമായ് നിലയെടുത്തു നില്ക്കുവിന് അഖിലലോക ഗാനമിതു മനുഷ്യവംശമാകും!" നിയമമിന്നു ചതികള്‍ കൊണ്ടടിച്ചമര്ത്തിടുന്നു നമ്മെ രുധിരമൂറ്റിടുന്നു കൂലിയടിമ സമ്പ്രദായവും ധനികനില്ല കടമകള്‍ , നിയമമവശനൊരു കെണി, അലസരായ് മയങ്ങി നമ്മളടിമയായിയേറെ നാള് . സ്ഥിതിസമത്വനിയമമൊന്നു വേറെ; സമതയിങ്ങനെ പറയും; 'ഇല്ല കടമയെങ്കിലില്ലൊരവകാശവും, സ്വന്തമാക്കുവാനൊരാള്ക്കുമാവില്ല തുല്യരെ, കോറസ്- "ഒടുവിലത്തെ യുദ്ധമായ് നിലയെടുത്തു നില്ക്കുവിന് അഖിലലോക ഗാനമിതു മനുഷ്യവംശമാകും!" മിഴി വിടര്‍ത്തി വീമ്പിയന്നൊരരചരവരെ നോക്കുവിന്‍ , ഖനിയടക്കി, റെയിലടക്കി, മണ്ണടക്കി വാഴുവോര്‍ ! തൊഴില്‍ കവര്‍ന്ന ചൂഷകന്റെ ചരിതമൊഴികെയെന്തുകാണു- മവരുടെ വന്കഥകളില് ? വേര്‍പ്പൊഴുക്കി നാമൊരുക്കി നേട്ടമൊക്കെയലസര് തന് കോട്ടയില്‍ പൊലിച്ചു കൂട്ടി, അതു പിടിച്ചെടുക്ക നീതി അതിനു നമ്മളുടമകള് . കോറസ്- "ഒടുവിലത്തെ യുദ്ധമായ് നിലയെടുത്തു നില്ക്കുവിന് അഖിലലോക ഗാനമിതു മനുഷ്യവംശമാകും!" ഒന്നു ചേര്‍ന്നു നില്ക്ക നാം വിഭിന്നജോലി ചെയ്യുവോര്‍ കയ്യു കയ്യിണക്കി നില്ക്ക വേര്‍പ്പണിഞ്ഞ മെയ്കളില്‍ , എങ്കിലുലകു മുഴുവനും നമ്മുടേതു മാത്രമാം, മെയ്യനങ്ങിടാത്തവര്ക്കു സ്ഥാനമില്ല ഭൂമിയില്‍ . നമ്മളെ കടിച്ചു കാര്‍ന്നു ചീര്‍ത്ത കൂട്ടരെത്ര പേര് ! എങ്കിലും വരും പ്രഭാതമൊന്നു വാനില്‍ നിന്നുമ- ന്നകന്നു പോകുമിന്നു ചോരയൂറ്റിടുന്ന കഴുകുകള്‍ അന്നു തൊട്ടുദാരമാം വെളിച്ചമാണു ഭൂമിയില്‍ . കോറസ്- "ഒടുവിലത്തെ യുദ്ധമായ് നിലയെടുത്തു നില്ക്കുവിന് അഖിലലോക ഗാനമിതു മനുഷ്യവംശമാകും!" |
Ej robje gladin i bez glas!
Na segde razum neka grmi,
Vie denes zaden čas.
Seta gnilost v grobje neka padne
Neka stane sekoj rob
Nov svet ḱe nikne od nas sami
Ti što si ništo, bidi sè!
Voj se bie vo svetot
Smel i težok zaden boj,
Internacionala
Da bide siot rod!
Voj se bie vo svetot
Smel i težok zaden boj,
Internacionala
Da bide siot rod!